Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gdp Growth

7.8% വ​ള​ർ​ച്ച ക​രു​ത്തി​ന്‍റെ അ​ട​യാ​ളം: ചി​ല​ർ​ക്ക് ഇ​ത് ദ​ഹി​ക്കി​ല്ല; പ്ര​തി​പ​ക്ഷ​ത്തെ 'കു​ത്തി' പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം കൈ​വ​രി​ച്ച 7.8 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യു​ടെ ക​രു​ത്തും പ്ര​തി​രോ​ധ​ശേ​ഷി​യും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ലെ ശ്രീ​റാം കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ഡി​പി ക​ണ​ക്കു​ക​ളെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തെ​യും പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു. 

ചി​ല​ർ​ക്ക് പു​തി​യ ക​ണ​ക്കു​ക​ൾ ദ​ഹി​ക്കു​ന്നി​ല്ലെ​ന്ന​റി​യാം. ഇ​ന്ത്യ​യെ ഒ​രു​കാ​ല​ത്ത് ഫ്ര​ജൈ​ൽ ഫൈ​വ് എ​ന്ന നി​ല​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​വ​രാ​ണ് ഇ​ന്ന​ത്തെ ജി​ഡി​പി വ​ള​ർ​ച്ചാ നി​ര​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​വും നി​ര​വ​ധി വ്യാ​പാ​ര വെ​ല്ലു​വി​ളി​ക​ളും മ​റി​ക​ട​ന്നാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 

ഇ​ത്ത​രം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും മി​ക​ച്ച സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടാ​നാ​യ​ത് ഇ​ന്ത്യ​യു​ടെ ശ​ക്തി​യും സാ​ധ്യ​ത​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​പി​എ ഭ​ര​ണം ദു​രി​ത​കാ​ല​മെ​ന്ന് വി​മ​ർ​ശി​ച്ച മോ​ദി ആ​സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ൽ എ​പ്പോ​ഴും അ​തി​ർ​ത്തി​യി​ൽ സൈ​നി​ക​രു​ടെ മ​ര​ണം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, വി​ല​ക്ക​യ​റ്റം, വ്യ​വ​സാ​യം ത​ള​ർ​ച്ച​യി​ൽ എ​ന്നി​വ​യാ​ണ് ക​ണ്ടി​രു​ന്ന​ത്.

എ​ന്നാ​ലി​ന്ന് ഭീ​ക​ര​വാ​ദി​ക​ളെ അ​വ​രു​ടെ താ​വ​ള​ത്തി​ൽ എ​ത്തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും രാ​ജ്യം മു​ന്നേ​റി. 7.8% വ​ള​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​ത വ്യ​ക്ത​മാ​ക്കു​ന്നു. താ​ൻ ചെ​റി​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യ​ല്ല. എ​നി​ക്ക് രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് വ​ലി​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ട്.

അ​തി​നാ​യി ജീ​വ​ൻ ന​ൽ​കു​മെ​ന്നും മോ​ദി വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് രാ​ജ്യ​ത്തി​ന്‍റെ ക​ഴി​വി​ൽ വി​ശ്വാ​സ​മു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ വി​ക​സി​ത ഭാ​ര​ത​ത്തെ കു​റി​ച്ച് പ​റ​യു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

Latest News

Corehub Up